വിജയങ്ങളും പരാജയങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യമായ ഭാഗം, ഋഷി സുനകിന് രാഹുല്‍ ഗാന്ധിയുടെ കത്ത്

rishi sunak

യുകെയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഋഷി സുനകിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്. വിജയങ്ങളും പരാജയങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യമായ ഭാഗമാണെന്നും രണ്ടും നമ്മുടെ മുന്നേറ്റത്തില്‍ ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ പറഞ്ഞു. പൊതുസേവനത്തോടുള്ള മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമര്‍പ്പണത്തെയും ബ്രിട്ടീഷ് ജനതയോടുള്ള പ്രതിബദ്ധതയെയും രാഹുല്‍ ഗാന്ധി പ്രശംസിച്ചു.

'സമീപത്തെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് എന്റെ അനുമോദനങ്ങള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയങ്ങളും പരാജയങ്ങളും ഒരു ജനാധിപത്യത്തിലെ യാത്രയുടെ അനിവാര്യമായ ഭാഗമാണ്, രണ്ടും നാം നമ്മുടെ മുന്നേറ്റത്തില്‍ ഏറ്റെടുക്കണം,' രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചു. നാനൂറിലധികം സീറ്റുകള്‍ നേടിയാണ് സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ചരിത്രവിജയം നേടി ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ മടങ്ങിയെത്തിയത്. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസില്‍ നിന്നാണ് വിജയിച്ചത്.


 

Tags