യുപി നിയമസഭാ ഉപതിരഞ്ഞെടുപ്പ്; എഎസ്പി മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

chandrasekhar azad

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 10 ഇടങ്ങളിലും ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ആസാദ് സമാജ് പാര്‍ട്ടി (എഎസ്പി) മത്സരിക്കുമെന്ന് പ്രഖ്യാപനം. 

സാധാരണ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിഎസ്പി ഇത്തവണ തീരുമാനം മാറ്റിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഉപതിരഞ്ഞെടുപ്പിലും തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും വ്യക്തമാക്കി. മണ്ഡലങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പാര്‍ട്ടി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഖൈര്‍ (അലിഗഡ്), മീരാപൂര്‍ (മുസാഫര്‍നഗര്‍), കുന്ദര്‍ക്കി (മൊറാദാബാദ്), ഗാസിയാബാദ് സദര്‍ (ഗാസിയാബാദ്) എന്നീ നാല് നിയമസഭാ സീറ്റുകളില്‍ ചുമതലക്കാരെ നിയമിച്ചതായി എഎസ്പി മേധാവി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. 

Tags