തുര്‍ക്കിയിൽ റെസ്റ്റോറന്റില്‍ പ്രൊപ്പെയ്ന്‍ ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു

fire

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്മിറിലെ റെസ്റ്റോറന്റില്‍ പ്രൊപ്പെയ്ന്‍ ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് സംഭവം. സിസിടിവിയില്‍ സ്ഫോടന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. സംഭവസ്ഥലത്ത് ഉടന തന്നെ രക്ഷാപ്രവര്‍ത്തര്‍ എത്തിയതായി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

പരിക്കേറ്റവരെ ഇസ്മിര്‍ ഗവര്‍ണര്‍ സുലൈമാന്‍ എല്‍ബാന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 40 പേരെ ഡിസ്ചാര്‍ജ് ചെയ്തതായി അദ്ദേഹം അറിയിച്ചു. സ്ഫോടനത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Tags