തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

gun
gun

ഇംഗ്ലീഷ് ബസാര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍കൂടിയായ ബാബല എന്ന ദുലാല്‍ചന്ദ്ര സര്‍ക്കാര്‍ ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.

പശ്ചിമബംഗാളിലെ മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. ഇംഗ്ലീഷ് ബസാര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍കൂടിയായ ബാബല എന്ന ദുലാല്‍ചന്ദ്ര സര്‍ക്കാര്‍ ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ജല്‍ജ്ലിയക്ക് സമീപമുള്ള തന്റെ പ്ലൈവുഡ് ഫാക്ടറിക്ക് സമീപം നില്‍ക്കുകയായിരുന്നു ദുലാല്‍.

ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ അദ്ദേഹത്തിന് നേരെ പലതവണ വെടിയുതിര്‍ത്തു. ഗുരുതരാവസ്ഥയില്‍ മാള്‍ഡ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. ദലൂല്‍ സര്‍ക്കാരിന്റെ മരണം ഞെട്ടിച്ചുവെന്ന് ബംഗാള്‍ മുഖ്യമന്തി മമതാ ബാനര്‍ജി പ്രതികരിച്ചു.

Tags