ഗതാഗത നിയമലംഘനം : മുംബൈയിൽ 12 ദിവസത്തിനിടെ പിടിച്ചെടുത്തത് 672 ഇ-ബൈക്കുകള്‍

mumbai
mumbai

മുംബൈ : ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് 12 ദിവസത്തിനിടെ മുംബൈ പൊലീസ് പിടിച്ചെടുത്തത് 672 ഇ-ബൈക്കുകള്‍. ഡിസംബര്‍ 18 മുതല്‍ 29 വരെയുള്ള ദിവസത്തിലാണ് 672 ഇ-ബൈക്കുകള്‍ പിടിച്ചെടുത്തത്.

നിയമലംഘനത്തിന് വിവിധ ഫുഡ് ഡെലിവറി കമ്പനികളുടെ 182 ഇ-ബൈക്കുകളില്‍നിന്ന് വന്‍തുക പിഴ ഈടാക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്തവയിലും ഭൂരിഭാഗം വണ്ടികളും ഫുഡ് ഡെലിവറി ആപ്പുകളുടേതാണ്.

‘ഇ-ബൈക്ക് ഓടിക്കുന്നവര്‍ ഗതാഗത നിയമം പാലിക്കുന്നില്ലെന്ന കാര്യം വിവിധ ഫുഡ് ഡെലിവറി കമ്പനികളെ ഞങ്ങള്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇനിയും നിയമം ലംഘിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

ഈ ആപ്പുകള്‍ അവരുടെ ഡ്രൈവര്‍മാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെടുക്കേണ്ടി വന്നത്’ -പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags