കത്വയിലേത് ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം ; വ്യാജ വാഗ്ദാനമല്ല, ശക്തമായ നടപടി വേണമെന്ന് രാഹുല്‍ഗാന്ധി

rahul gandhi 1

ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി  കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.

സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ രാഹുല്‍ ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുറന്നടിച്ചു. പൊള്ളയായ പ്രസംഗങ്ങളില്‍ നിന്നും വ്യാജ വാഗ്ദാനങ്ങളില്‍ നിന്നുമല്ല, ശക്തമായ നടപടികളാണ് പരിഹാരമെന്നും രാഹുല്‍ പറഞ്ഞു.


കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. അഞ്ചു സൈനീകര്‍ക്കാണ് വീര മൃത്യുവുണ്ടായത്.

Tags