യുപിയിലെ 80 മണ്ഡലങ്ങളിലും വിജയിച്ചാലും ഇവിഎം നിര്‍ത്തലാക്കണമെന്ന നിലപാടില്‍ മാറ്റമില്ല; അഖിലേഷ് യാദവ്

akhilesh yadav

ഇവിഎം വോട്ടിങ് യന്ത്രത്തെ തനിക്ക് ഇപ്പോഴും വിശ്വാസമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. 

ഉത്തര്‍പ്രദേശിലെ 80 മണ്ഡലങ്ങളിലും വിജയിക്കാന്‍ സാധിച്ചാലും വോട്ടിങ് യന്ത്രം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അഖിലേഷ് യാദവ് പറഞ്ഞു. 

' ഇവിഎമ്മിനെ കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞാലും ഇവിഎമ്മില്‍ വിശ്വാസമില്ല. ഇത് രാജ്യത്തെ സ്ഥിരമായ പ്രശ്‌നമാണ്. സമാജ്‌വാദി പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ ശക്തമായ നിലപാടാണുള്ളത്. ഇന്‍ഡ്യ അധികാരത്തിലെത്തിയാല്‍ ഇവിഎം നിര്‍ത്തലാക്കുക തന്നെ ചെയ്യും' അദ്ദേഹം പറഞ്ഞു.

Tags