ടിവികെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കില്ല, ഡിഎംകെയുടെ കാരുണ്യത്തിലാണ് അവര്‍ മുന്നോട്ടുപോകുന്നത്; സ്റ്റാലിന്‍
അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ തരംഗമല്ല. മറിച്ച് ഒരു 'സിനിമാ സുനാമി'യാണെന്ന് സ്റ്റാലിന്‍ പറഞ്ഞു
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും ടിവികെ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍. ടിവികെ സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും ഡിഎംകെയുടെ കാരുണ്യത്തിലാണ് അവര്‍ മുന്നോട്ടുപോവുന്നതെന്നും സ്റ്റാലിന്‍ അവകാശപ്പെട്ടു.
അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ തരംഗമല്ല. മറിച്ച് ഒരു 'സിനിമാ സുനാമി'യാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് സ്റ്റാലിന്റെ പ്രതികരണം. രാഷ്ട്രീയ ബോധ്യത്തേക്കാള്‍ ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള ആവേശം കൊണ്ടാണ് വോട്ടര്‍മാര്‍ വിജയിയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു
തങ്ങളുടെ പ്രിയപ്പെട്ട നടന്‍ ഒരു പാര്‍ട്ടി ആരംഭിച്ചതിനാല്‍ ആളുകള്‍ ആവേശത്തോടെ വോട്ട് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ കളിപ്പാട്ടത്തോടുള്ള താല്‍പര്യം അവര്‍ക്ക് നഷ്ടപ്പെടും. ഒരു കുട്ടി അമ്മയെ തിരയുന്ന പോലെ വോട്ടര്‍മാര്‍ ഒടുവില്‍ ഡിഎംകെയെ വീണ്ടും തിരയുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
.jpg)

