'ഒരു അവിസ്മരണീയ യാത്രയുടെ കഥ'; 100-ാം വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്


'ശ്രീഹരിക്കോട്ടയിലെ ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങള്‍
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.
'ശ്രീഹരിക്കോട്ടയിലെ ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങള്‍. ജിഎസ്എല്‍വി-എഫ്15/എന്‍വിഎസ്-02 വിക്ഷേപണത്തോടെ ഇസ്രൊ ഒരിക്കല്‍ക്കൂടി രാജ്യത്തിന് അഭിമാനം സമ്മാനിച്ചു. വിക്രം സാരാഭായും സതീഷ് ധവാനും മറ്റ് ചുരുക്കമാളുകളും ചേര്‍ന്ന് തുടക്കമിട്ട അവിസ്മരണീയ യാത്രയുടെയും കുതിപ്പിന്റെയും കഥയാണ് ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണ വിജയം വ്യക്തമാക്കുന്നത്' എന്നും ഡോ. ജിതേന്ദ്ര സിംഗ് എക്സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു.
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണയ്ക്കും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് നന്ദി പറഞ്ഞു.