500 കോടി സ്യൂട്ട്‌കേസിലാക്കി കൊടുക്കുന്നവരെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് ; വിമര്‍ശനവുമായി നവജോസ് സിംഗ് സിദ്ധുവിന്റെ ഭാര്യ
പഞ്ചാബിന്റെ നവീകരണം സിദ്ദുവിനെ ഏത് പാര്‍ട്ടി ഏല്‍പിക്കുന്നോ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും നവജോത് കൗര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നവജോത് സിംഗ് സിദ്ധുവിന്റെ ഭാര്യ നവജോത് സിംഗ് കൗര്‍. 500 കോടി സ്യൂട്ട്‌കേസിലാക്കി കൊടുക്കുന്നവരെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നതെന്നാണ് നവജോത് കൗറിന്റെ ആരോപണം. നേതൃത്വത്തിന് നല്‍കാന്‍ പണം കൈയിലില്ലെന്നും സിദ്ദുവിനെ പാര്‍ട്ടി ചതിച്ചു, നേതാക്കള്‍ വാത്സല്യം കാട്ടിയതല്ലാതെ പാര്‍ട്ടിയില്‍ ഉയര്‍ത്തിയില്ല. പഞ്ചാബിന്റെ നവീകരണം സിദ്ദുവിനെ ഏത് പാര്‍ട്ടി ഏല്‍പിക്കുന്നോ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും നവജോത് കൗര്‍ വ്യക്തമാക്കി.
tRootC1469263">
നവജോത് കൗറിന്റെ വിമര്‍ശനത്തിന് പിന്നാലെ ആരോപണം ഏറ്റെടുത്തിരിക്കുകയാണ് ബിജെപി. സ്യൂട്ട് കേസില്‍ കിട്ടുന്ന പണം സോണിയയുടെയും രാഹുലിന്റെയും ആഡംബര ജീവിതത്തിന് വേണ്ടിയെന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ ആരോപണം. കൂടാതെ, ഹരിയാന, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ പണം വാരിയെന്നും ഓരോ തെരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് കൊയ്ത്ത് കാലമാണെന്നും ഭണ്ഡാരി ആരോപിച്ചു.
.jpg)

