'സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ തന്നെ ദുരുപയോഗം ചെയ്യുന്നു'; അതൃപ്തി പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി

Bombay High Court

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 498 എ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ ബോംബെ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. അത്തരം വകുപ്പുകള്‍ പ്രയോഗിക്കുമ്പോള്‍ കൃത്യമായും കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും പഠിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.

ഭര്‍ത്താവും കുടുംബാംഗങ്ങളും നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനും അമ്മയ്ക്കും രണ്ട് അമ്മായിമാര്‍ക്കുമെതിരെ പൂനെ പൊലീസ്
ഫയല്‍ ചെയ്ത എഫ്‌ഐആര്‍ കോടതി റദ്ദാക്കി. 2006-ല്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെ സമാനമായ സ്വഭാവമുള്ള ആരോപണങ്ങള്‍ യുവതി ഉന്നയിച്ചിരുന്നുവെന്നും പിന്നീട് കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിന് ശേഷം അത് പിന്‍വലിച്ചുവെന്നും കോടതി കണ്ടെത്തി.

ഇത്തരം സംഭവങ്ങള്‍ അന്വേഷണ ഏജന്‍സിയുടെ പവിത്രതയെ ലംഘിക്കുന്നതും നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിനും തുല്യമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രായമായ മാതാപിതാക്കളും സഹോദരങ്ങളും പ്രതികളുടെ അകന്ന ബന്ധുക്കളും പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസുകളില്‍ കുടുങ്ങുന്നത് പതിവാണ്.

Tags