ജമ്മു കാശ്മീരിൽ കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം

army

ജമ്മു കാശ്മീരിൽ കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ജമ്മു കശ്മീരിലെ കത്വയിലാണ് ഭീകരർ കരസേനാഗങ്ങളെ ലക്ഷ്യമിട്ടത്. ആദ്യം ഗ്രനേഡ് എറിഞ്ഞ ഭീകരർ പിന്നാലെ വെടിവയ്പ് നടത്തി.

സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങിയെന്ന് വിവരം. മേഖലയിൽ സുരക്ഷാസേന വ്യാപക തിരച്ചിൽ നടത്തിവരുകയാണ്. ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് പരുക്കേറ്റുവെന്നാണ് സൂചന.
 

Tags