ടീം ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തുന്നത് വൈകും

team

ട്വന്റി 20 ലോകകപ്പ് കിരീടവുമായി ടീം ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തുന്നത് വീണ്ടും വൈകും. ബാര്‍ബഡോസില്‍ ചുഴലിക്കാറ്റും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്റെ മടക്കം വൈകിയത്. 

ടീം ദില്ലിയില്‍ വ്യാഴാഴ്ച്ച രാവിലെ അഞ്ച് മണിയോടെ മാത്രമേ എത്തുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച്ച രാത്രി 8 മണിയോടെ എത്തുമെന്നായിരുന്നു വിവരം. താരങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബിസിസിഐ ഉന്നതരും ലോകകപ്പിന് ശേഷം ബാര്‍ബഡോസില്‍ കുടുങ്ങിയിരിക്കുകയാണ്. 

Tags