തമിഴ്നാട് എൻജിനിയറിങ് പ്രവേശനം: റാങ്ക് പട്ടിക ജൂലായ് പത്തിന് പുറത്തുവിടും

admission

ചെന്നൈ: തമിഴ്‌നാട് എൻജിനിയറിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ജൂലായ് പത്തിന് പുറത്തുവിടും. തുടർന്ന് പ്രവേശന കൗൺസലിങ് തീയതികളും പ്രഖ്യാപിക്കും. ഇത്തവണ രണ്ടുലക്ഷം വിദ്യാർഥികൾ എൻ‌റോൾമെന്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അപേക്ഷകർ കൂടുതലായതിനാൽ നാല് ഘട്ടങ്ങളിലായി കൗൺസലിങ് നടത്താനാണ് തീരുമാനം.

എ.ഐ.സി.ടി.ഇ. അക്കാദമിക് ഷെഡ്യൂളനുസരിച്ചാണ് സാധാരണ തമിഴ്‌നാട്ടിൽ കൗൺസലിങ് തീയതികൾ പ്രഖ്യാപിക്കാറുള്ളത്. എന്നാൽ, ഈ വർഷം എ.ഐ.സി.ടി.ഇ.യുടെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചില്ല. മേയ് ആറിനാണ് എൻജിനിയറിങ് പ്രവേശന നടപടിക്രമങ്ങൾ തുടങ്ങിയത്.

Tags