പ്രകൃതി വിരുദ്ധ പീഡനക്കേസ് : സൂരജ് രേവണ്ണയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 18വരെ നീട്ടി

suraj

ബംഗളൂരു : പ്രകൃതി വിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ ജെ.ഡി-എസ് എം.എൽ.സി സൂരജ് രേവണ്ണയുടെ (37) ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 18 വരെ നീട്ടി.

ജുഡീഷ്യൽ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതോടെയാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. 42ാമത് അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഉത്തരവിട്ടത്.

അതേസമയം, ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ഹാ​സ​ൻ മു​ൻ എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച് പി​താ​വും ഹൊ​ളെ ന​ര​സി​പൂ​ർ എം.​എ​ൽ.​എ​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ. ബു​ധ​നാ​ഴ്ച പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ്ര​ജ്വ​ൽ അ​റ​സ്റ്റി​ലാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ക​ണ്ടു​മു​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, താ​ൻ പ്ര​ജ്വ​ലി​നെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ക്കി​ല്ലെ​ന്ന് ചൊ​വ്വാ​ഴ്ച മൈ​സൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് എ​ച്ച്.​ഡി. രേ​വ​ണ്ണ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തെ​ന്ന​ത് കൗ​തു​ക​ക​ര​മാ​യി.

Tags