മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

google news
kannur vc placement  supreme court

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 

നിയമം ചോദ്യം ചെയ്തു കേരളത്തില്‍ നിന്നടക്കമുള്ള ഹര്‍ജികളാണ് കോടതിക്ക് മുന്നില്‍ എത്തുക. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നും, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതുമെന്നാണ് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍, നിലപാട് അറിയിച്ചത്. 

Tags