സഹപാഠിയെ കുത്തി കൊലപ്പെടുത്തി 14 കാരൻ
Jan 4, 2025, 18:35 IST
ന്യൂഡൽഹി: സഹപാഠിയുമായുള്ള വഴക്കിനെ തുടർന്ന് 14 കാരനായ വിദ്യാർത്ഥിയെ കുത്തി കൊന്നു. ഷക്കർപൂർ ഏരിയയിലെ രാജ്കിയ സർവോദയ ബാലവിദ്യാലയത്തിന് പുറത്തായിരുന്നു സംഭവം. വിദ്യാർത്ഥിയായ ഇഷു ഗുപ്താണ് മരിച്ചത്.
സ്‌കൂളിലെ എക്‌സ്‌ട്രാ ക്ലാസുകൾക്കിടെ ഇഷു ഗുപ്ത മറ്റൊരു വിദ്യാർത്ഥിയായ കൃഷ്ണയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ക്ലാസ് അവസാനിച്ചതിന് പിന്നാലെ കൃഷ്ണയും സംഘവും ചേർന്ന് ഇഷു ഗുപ്തനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സഹപാഠി ഉൾപ്പെടെ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.