ഇന്ത്യക്കെതിരായ നാലാമത്തെ ടി-20യിൽ വെസ്റ്റ് ഇൻഡീസിന് 192 റൺസ് വിജയലക്ഷ്യം
criket

ഇന്ത്യക്കെതിരായ നാലാമത്തെ ടി-20യിൽ വെസ്റ്റ് ഇൻഡീസിന് 192 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 191 റൺസ് നേടി. ഇന്ത്യൻ നിരയിൽ ആരും ഫിഫ്റ്റി നേടിയില്ലെങ്കിലും ദിനേശ് കാർത്തിക് ഒഴികെ ബാക്കി താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. 44 റൺസെടുത്ത ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ 33 റൺസെടുത്ത് പുറത്തായി. (india innings west indies)

തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. തുടർബൗണ്ടറികളുമായി രോഹിത് ശർമ ആഞ്ഞടിച്ചപ്പോൾ സൂര്യകുമാർ യാദവും തകർത്തടിച്ചു. ആദ്യ വിക്കറ്റിൽ 53 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം രോഹിത് മടങ്ങി. 16 പന്തുകളിൽ 33 റൺസെടുത്ത താരത്തെ അകീൽ ഹുസൈൻ പുറത്താക്കി. ഏറെ വൈകാതെ സൂര്യകുമാർ യാദവിനെ (24) അൽസാരി ജോസഫും മടക്കി.

Share this story