ഗുജറാത്തില്‍ ആറ് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടം; മരണസംഖ്യ മൂന്നായി

gujarat

ഗുജറാത്തില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണമായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 15 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ടെക്‌സ്‌റ്റൈല്‍ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തില്‍ താമസിച്ചുപോന്നിരുന്നത്. അപകടം നടന്നയുടനെത്തന്നെ അഗ്‌നിശമനാ സേനയടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എത്ര പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവര്‍ത്തകരെ കുഴയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കെട്ടിടത്തിന് വെറും എട്ട് വര്‍ഷത്തിന്റെ പഴക്കമേയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. മേഖലയില്‍ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് വിവരം.

Tags