ജമ്മുകാശ്മീരില്‍ സ്ഥിതി നാള്‍ക്കുനാള്‍ മോശമാകുന്നു, മോദി സര്‍ക്കാരിന്റെ പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്തമായി മാറുന്നു ; ഖാര്‍ഗെ

Kharge

ജമ്മുകാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ജമ്മുകാശ്മീരില്‍ സ്ഥിതി നാള്‍ക്കുനാള്‍ മോശമാകുകയാണെന്ന് ഖര്‍ഗെ പറഞ്ഞു.  

ഈ മാസം സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകാശ്മീരില്‍ മോദി സര്‍ക്കാര്‍ ദുരന്തമായി മാറിയെന്ന വസ്തുത മായ്ക്കാനാകില്ല. പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്തമായി മാറുന്നുവെന്നും ഖര്‍ഗെ പറഞ്ഞു. 

ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ്. ഭീകരതയ്‌ക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്നും ഖര്‍?ഗെ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും, അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞെന്നും കെ സി വേണുഗോപാല്‍ എംപിയും പ്രതികരിച്ചു. 

Tags