കുത്തിയൊഴുകുന്ന മലവെള്ളത്തില്‍ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേര്‍ ഒലിച്ചുപോയി

water fall

പൂനെയില്‍ കുത്തിയൊഴുകുന്ന മലവെള്ളത്തില്‍ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേര്‍ ഒലിച്ചുപോയി. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള ഒരു വെള്ളച്ചാട്ടത്തില്‍ വെച്ചാണ് ഏഴ് പേര്‍ ഒഴുകിപ്പോയത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയില്‍ കുത്തിയൊഴുകിവരുന്ന മലവെള്ളത്തിന് നടുവില്‍ ചെറിയ കുട്ടികളടക്കമുളള ഏഴ് പേര്‍ പരസ്പരം കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് കാണാം. ഒരിഞ്ച് പോലും അനങ്ങാന്‍ സാധിക്കാതെ നില്‍ക്കുന്ന ഇവര്‍ പിന്നീട് ഒലിച്ചുപോകുകയായിരുന്നു. ആദ്യം കുട്ടികള്‍ ഒലിച്ചുപോകുകയും പിന്നാലെ മുതിര്‍ന്നവര്‍ അടക്കമുള്ളവര്‍ ഒലിച്ചുപോകുകയുമായിരുന്നു. വീഡിയോയില്‍ മുതിര്‍ന്ന ഒരു പുരുഷന്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി കാണാമെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.

Tags