മുതിർന്ന കോൺഗ്രസ് നേതാവ് ധർമ്മപുരി ശ്രീനിവാസ് അന്തരിച്ചു

dharmapuri

ഹൈ​ദ​രാ​ബാ​ദ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമായ ധർമ്മപുരി ശ്രീനിവാസ് അന്തരിച്ചു. 76 വയസ്സായിരുന്നു. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. വൈ എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം 2004, 2009 നിയമസഭ, ​ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സി​നെ ന​യി​ച്ചു.

ആ​ന്ധ്ര വി​ഭ​ജ​ന​ത്തെ തു​ട​ർ​ന്ന് 2015-ൽ ​കോ​ൺ​ഗ്ര​സ് വി​ട്ട് തെ​ല​ങ്കാ​ന രാ​ഷ്ട്ര​സ​മി​തി​യി​ൽ (ടിആ​ർഎ​സ്) ചേ​ർ​ന്നു. 2016 മു​ത​ൽ 2022 വ​രെ രാജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു. പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി. ഇ​ള​യ​മ​ക​ൻ ഡി ​അ​ര​വി​ന്ദ് നി​സാ​മാ​ബാ​ദ് എം.പി​യാ​ണ്. മൂ​ത്ത​മ​ക​ൻ സ​ഞ്ജ​യ് നി​സാ​മാ​ബാ​ദ് മേ​യ​റാ​യി​രു​ന്നു. ​

ശ്രീ​നി​വാ​സി​ന്റെ നി​ര്യാ​ണ​ത്തി​ൽ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ ​രേ​വ​ന്ത് റെ​ഡ്ഡി, ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, കേ​ന്ദ്ര​മ​ന്ത്രി ജി ​കി​ഷ​ൻ റെ​ഡ്ഡി, മു​ൻ മു​ഖ്യ​മ​ന്ത്രി വൈ. എ​സ് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി എ​ന്നി​വ​ർ അ​നു​ശോ​ചനം രേഖപ്പെടുത്തി.സംസ്കാരം ഞായറാഴ്ച രാവിലെ നിസാമാബാദിൽ നടക്കും.

Tags