ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസ് ; മിഹിര്‍ ഷാ കുറ്റം സമ്മതിച്ചു

mahir

ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ മുഖ്യപ്രതിയായ മിഹിര്‍ ഷാ കുറ്റം സമ്മതിച്ചു. ജൂലൈ ഏഴിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ദമ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവും ബൈക്കില്‍ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീപ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കില്‍ നിന്ന് ചാടിയിറങ്ങാനായില്ല. 

ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് അറസ്റ്റിലായ മിഹിര്‍ ഷാ
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന മിഹിറിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രതിയെ ജൂലൈ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിരിക്കുകയാണ്. സംഭവത്തില്‍ കാര്‍ ഉടമയും മിഹിര്‍ ഷായുടെ പിതാവുമായ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ മിഹിര്‍ ഷായെ കസ്റ്റഡിയില്‍ എടുത്ത ശേഷം രാജേഷ് ഷായെ ജാമ്യത്തില്‍ വിട്ടയച്ചു.

Tags