ഹാഥ്റസ് ദുരന്തത്തിൽ അ​നു​ശോ​ചനം രേഖപ്പെടുത്തി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി

hathras

മ​സ്ക​റ്റ്​: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഹാ​​ഥ്റ​​സി​​ൽ ഭോലെ ബാബ എന്നറിയപ്പെടുന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തി​​ക്കി​​ലും തി​​ര​​ക്കി​​ലും​പെ​ട്ട്​ 121 പേര്‍ മരിച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ചനം രേഖപ്പെടുത്തി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​. ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളോ​ടും സൗ​ഹൃ​ദ​മു​ള്ള ഇ​ന്ത്യ​ൻ ജ​ന​ത​യോ​ടും ത​ന്‍റെ ആ​ത്മാ​ർ​ത്ഥ​മാ​യ അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ പ്ര​സി​ഡ​ന്‍റ് ദ്രൗ​പ​തി മു​ർ​മു​വി​ന് അ​യ​ച്ച അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അദ്ദേഹം പ​റ​ഞ്ഞു.

Tags