'മുഖ്യമന്ത്രി കസേരയ്ക്കായി 500 കോടി' പരാമര്‍ശം; നവജോത് കൗര്‍ സിദ്ദുവിനെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

navjot singh sidhu's wife
navjot singh sidhu's wife

ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിംഗ് സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് നവജോത് കൗര്‍ സിദ്ദുവിന്റെ വിവാദപരാമര്‍ശം

പഞ്ചാബ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയ 'മുഖ്യമന്ത്രിക്കസേരയ്ക്കായി 500 കോടി' പരാമര്‍ശത്തിന് പിന്നാലെ നവജോത് കൗര്‍ സിദ്ദുവിനെ പുറത്താക്കി കോണ്‍ഗ്രസ്. പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് ആണ് നവജോത് കൗര്‍ സിദ്ദുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

tRootC1469263">


ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിംഗ് സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് നവജോത് കൗര്‍ സിദ്ദുവിന്റെ വിവാദപരാമര്‍ശം. നവജോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അദ്ദേഹം സജീവമായി തിരിച്ചുവരുമെന്നും എന്നാല്‍ 500 കോടി നല്‍കുന്ന ആളായിരിക്കും മുഖ്യമന്ത്രി എന്നുമായിരുന്നു നവജോത് കൗര്‍ സിദ്ദുവിന്റെ പരാമര്‍ശം. പഞ്ചാബ് കോണ്‍ഗ്രസ് കനത്ത ഉള്‍പാര്‍ട്ടി തര്‍ക്കത്താല്‍ വലയുകയാണെന്നും അഞ്ചോളം നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ നില്‍ക്കുകയാണെന്നും നവജോത് കൗര്‍ സിദ്ദു പറഞ്ഞിരുന്നു.
നവജോത് കൗര്‍ സിദ്ദുവിന്റെ ഈ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദമാണ് പഞ്ചാബില്‍ ഉണ്ടാക്കിയത്

Tags