നായയ്ക്ക് പിറന്നാള്‍ സമ്മാനമായി രണ്ടര ലക്ഷം രൂപയുടെ മാല

dog

മുംബൈ സ്വദേശിയായ സ്ത്രീ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നായയ്ക്ക് നല്‍കിയ സമ്മാനം വൈറലായിരിക്കുകയാണ്.


രണ്ടര ലക്ഷം രൂപയുടെ സ്വര്‍ണാഭരണമാണ് അവര്‍ നായയ്ക്ക് സമ്മാനിച്ചത്. അത് മാലയായി നായയുടെ കഴുത്തിലണിയിച്ചിരിക്കുന്നതാണ് ദൃശ്യം. സരിത സല്‍ദന്‍ഹയാണ് നായയോടുള്ള സ്‌നേഹം സ്വര്‍ണ്ണത്തിന്റെ രൂപത്തില്‍ സമ്മാനമായി നല്‍കിയത്. സ്വര്‍ണം വാങ്ങിയ ജ്വല്ലറിയാണ് ഈ ദൃശ്യം പുറത്തുവിട്ടത്. ടൈഗര്‍ എന്ന് വിളിപ്പേരുള്ള സരിതയുടെ വളര്‍ത്തുനായ സ്‌നേഹത്തോടെ ഒപ്പം നില്‍ക്കുന്നു.


നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റും ലൈക്കും ഷെയറുമായി എത്തിയത്. ചിലര്‍ സരിതയെ പ്രശംസിച്ചു. ചിലര്‍ നായയ്ക്ക് ആശംസ നേര്‍ന്നു. ഈ വീഡിയോ കണ്ട മോശം ആളുകള്‍ സ്വര്‍ണ്ണത്തിനായി നായയെ ഉപദ്രവിച്ചാലോ എന്നു ചിലര്‍ ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്.

Tags