രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്തുള്ള മേല്‍ക്കൂര തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

accident

ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ ദാരുണ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ദുരന്തം കൂടി. കനത്ത മഴയെ തുടര്‍ന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്തുള്ള മേല്‍ക്കൂര തകര്‍ന്നുവീണു. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നലെ പുലര്‍ച്ചെ 5.30യോടെയായിരുന്നു ഡല്‍ഹി വിമാനത്താവളത്തില്‍ അപകടമുണ്ടായത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചിരുന്നു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം ഭാഗികമായി അടയ്ക്കുകയും ചെയ്തു.

Tags