കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് പ്രതികാരം ; പാമ്പു ചത്തു, യുവാവ് ആശുപത്രിയില്‍

snake

കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് പ്രതികാരം വീട്ടിയിരിക്കുകയാണ് ഒരു യുവാവ്. യുവാവ് നിലവില്‍ ചികിത്സയിലാണ്. പാമ്പ് ചത്തു.

നവാഡയിലെ രജൗലി മേഖലയിലാണ് വിചിത്രമായ സംഭവം. റയില്‍വേ ജീവനക്കാരനായ സന്തോഷ് ലോഹറാണ് (35) പാമ്പിനെ തിരിച്ചു കടിച്ചത്. ഒരു തവണ തന്നെ കടിച്ച പാമ്പിനെ രണ്ടു തവണയാണ് യുവാവ് തിരിച്ചു കടിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാമ്പിന്‍ വിഷത്തില്‍ നിന്നു രക്ഷപ്പെടാന്‍ മറുകടി നല്‍കിയാല്‍ മതിയെന്നതു ബിഹാര്‍ ഗ്രാമങ്ങളിലെ വിശ്വാസമാണ്. എന്തായാലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില തൃപ്തികരമാണ്.

Tags