മഞ്ചേരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് 87 വർഷം കഠിനതടവ്
Jan 5, 2025, 19:10 IST
മഞ്ചേരി: പലതവണ വീട്ടിൽ അതിക്രമിച്ചു കയറി 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 87 വർഷം കഠിന തടവിനും 4.60 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി പുല്ലഞ്ചേരി കൂളിയോടൻ ഉനൈസി(30) നെയാണ് ജഡ്‌ജ് എ എം അഷ്റഫ് ശിക്ഷിച്ചത്.
പ്രണയം നടിച്ച് വശീകരിച്ച കുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറുകയും ലൈംഗിക പീഡനത്തിനിരയാ ക്കിയെന്നുമാണ് കേസ്. ഇതിനിടെ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം നടന്നു. പെൺകുട്ടിയുടെ ഭർത്താവ് ജോലിക്ക് വിദേശത്തേക്ക് പോയതോടെ പ്രതി വീണ്ടും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ സമീ പിച്ചു.