രാജസ്ഥാനിൽ ഏഴു വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു
Jan 3, 2025, 16:45 IST
ജയ്പൂർ: രാജസ്ഥാനിലെ അൽവാറിലെ വയലിൽ ഏഴുവയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. അഞ്ച് കുട്ടികൾക്കും മുത്തച്ഛനുമൊപ്പം വയലിലേക്ക് പോയ ഇക്രാന എന്ന പെൺകുട്ടിയാണ് മരിച്ചത്.
കുട്ടികൾ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ഇക്രാനയെ ആക്രമിച്ച തെരുവ് നായ്ക്കൾ മുമ്പ് നിരവധി മൃഗങ്ങളെ ആക്രമിച്ചിട്ടുണ്ടെന്നും അവ അങ്ങേയറ്റം ആക്രമണകാരികളാണെന്നും ഗ്രാമവാസികൾ പറഞ്ഞു. നഗർ പരിഷത്ത് അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും നായ്ക്കളെ പിടികൂടാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.