മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി ; മാതാപിതാക്കള്‍ അറസ്റ്റില്‍

child
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ബൈക്കില്‍ വന്ന ദമ്പതികള്‍

ജയ്‌പൂര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. കന്‍വര്‍ലാല്‍, ഭാര്യ ഗീതാ ദേവി എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് അരുംകൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ബൈക്കില്‍ വന്ന ദമ്പതികള്‍ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. നാട്ടുകാര്‍ കണ്ടതോടെ ഇവര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

തുടര്‍ന്ന് ദൃക്‌സാക്ഷികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്നതിന്റെ ഇരുപത് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

Share this story