രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ
rahul
ഇന്നുച്ചയ്ക്ക് രാമനിലയത്തിൽ മത സമുദായിക നേതാക്കളുമായും പൗരപ്രമുഖരുമായും രാഹുൽഗാന്ധി കൂടിക്കാഴ്ച്ച നടത്തും. സാഹിത്യ അക്കാദമിയിൽ കലാ സാംസ്‌കാരിക പ്രമുഖരുമായും കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടുണ്ട്.

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ പര്യടനം തുടരുന്നു.രാവിലെ ആറരക്ക് പേരാമ്പ്രയിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ആദ്യഘട്ടം കൊടകര വഴി ആമ്പല്ലൂരിൽ സമാപിക്കും.

രണ്ടാംഘട്ടം വൈകിട്ട് അഞ്ചു മണിക്ക് ആമ്പല്ലൂരിൽ നിന്ന് ആരംഭിച്ചു സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തേക്കിൻകാട് മൈതാനിയിലാണ് പൊതുസമ്മേളനം.

 ഇന്നുച്ചയ്ക്ക് രാമനിലയത്തിൽ മത സമുദായിക നേതാക്കളുമായും പൗരപ്രമുഖരുമായും രാഹുൽഗാന്ധി കൂടിക്കാഴ്ച്ച നടത്തും. സാഹിത്യ അക്കാദമിയിൽ കലാ സാംസ്‌കാരിക പ്രമുഖരുമായും കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടുണ്ട്.

Share this story