രാഹുല്‍ ഗാന്ധി നാളെ മണിപ്പൂരിലേക്ക്

rahul

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂലൈ 8 ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

ആദ്യമായല്ല രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും വിമര്‍ശിച്ചിരുന്നു.
മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും മോദി കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവര്‍ത്തിച്ചിരുന്നു.

Tags