രാഹുല്‍ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദര്‍ശിക്കും

rahul

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദര്‍ശിക്കും. അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാവും ആദ്യം രാഹുല്‍ ഗാന്ധി എത്തുക. ഇവിടുത്തെ ഫുലെര്‍ത്തലില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ രാഹുല്‍ ഗാന്ധി കാണും. ഇതിനു ശേഷമാകും രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തുക. 

അടുത്തിടെ സംഘര്‍ഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരോട് രാഹുല്‍ സംസാരിക്കും. പിന്നീട് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകള്‍ സന്ദര്‍ശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തും. സംസ്ഥാന ഗവര്‍ണ്ണര്‍ അനസൂയ ഉയിക്കയെ കണ്ട ശേഷം രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്.

Tags