രാഹുല്‍ ഗാന്ധി അവര്‍ക്ക് വെറുപ്പിന്റെ കട തുറക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണ് ; പ്രതിപക്ഷ മുന്നണിക്കെതിരെ അനുരാഗ് താക്കൂര്‍

google news
സമാജ്‌വാദി പാര്‍ട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

പ്രതിപക്ഷ മുന്നണി ഇന്‍ഡ്യക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. സനാതന ധര്‍മം തുടച്ചുനീക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്ന 'ഇന്‍ഡ്യ നേതാക്കള്‍ക്ക് വെറുപ്പിന്റെ കട തുറക്കാനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.

'ചില നേതാക്കള്‍ പറയുന്നത് അവര്‍ക്ക് സനാതന ധര്‍മ്മം ഇല്ലായ്മ ചെയ്യണമെന്നാണ്. അത്തരക്കാര്‍ വെറുപ്പിന്റെ കട തുറന്നിരിക്കുകയാണ്. എനിക്ക് സ്‌നേഹത്തിന്റെ കടയെക്കുറിച്ച് അറിയില്ല, പക്ഷേ ചിലര്‍ ഉറപ്പായിട്ടും വെറുപ്പിന്റെ കട തുറന്നിട്ടുണ്ട്. സനാതന ധര്‍മ്മം തുടച്ചുനീക്കണമെന്നാണ് ഇന്‍ഡ്യ നേതാക്കളുടെ ആവശ്യം, രാഹുല്‍ ഗാന്ധി അവര്‍ക്ക് വെറുപ്പിന്റെ കട തുറക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്ന് വ്യക്തം'. അനുരാഗ് താക്കൂര്‍ പറഞ്ഞു.

സനാതന ധര്‍മം സാമൂഹിക നീതിക്കെതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും ഡിഎംകെ നേതാവും എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവട്ടത്. ഡിഎംകെ നേതാവ് എ രാജയും സനാതന ധര്‍മത്തെ വിമര്‍ശിച്ചിരുന്നു. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാണ് ഡിഎംകെ. ഈ പശ്ചാത്തലത്തിലാണ് ഇന്‍ഡ്യ സഖ്യത്തെ ലക്ഷ്യംവെച്ചുള്ള അനുരാഗ് താക്കൂറിന്റെ വിമര്‍ശനം.

Tags