ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്യുടെ പുതുച്ചേരി പൊതുയോഗത്തിന് അനുമതി

vijay
vijay

വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണം എന്നതാണ് ഒരു നിബന്ധന.

തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരിയിലെ പൊതുയോഗം ഡിസംബര്‍ ഒമ്പതിന് നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് പൊതുയോഗം നടക്കുക. കര്‍ശന നിബന്ധനകളോടെയാണ് പൊതുയോഗത്തിന് അധികൃതര്‍ അനുമതി നല്‍കിയത്.

വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണം എന്നതാണ് ഒരു നിബന്ധന. കരൂരില്‍ ദുരന്തത്തിന് കാരണമായത് വിജയ് വൈകിവന്നത് മൂലമാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു.കരൂരില്‍ ദുരന്തത്തിന് കാരണമായത് വിജയ് വൈകിവന്നത് മൂലമാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നിബന്ധനകളൂം അധികൃതര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആകെ 5000 പേര്‍ക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകുക. ക്യു ആര്‍ കോഡ് വഴിയാകും ഇവര്‍ക്ക് വേദിയില്‍ പ്രവേശനം അനുവദിക്കുക. ഇവരെയെല്ലാം 500 പേര്‍ വീതമുള്ള 10 ബ്ലോക്കുകളിലായി ഇരുത്തണം എന്നുമാണ് വ്യവസ്ഥ.

tRootC1469263">

പുതുച്ചേരിയിലെ പൊതുയോഗത്തിന് ആദ്യം അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. കേന്ദ്രഭരണ ഇടുങ്ങിയ റോഡുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം അനുമതി നിഷേധിക്കപ്പെട്ടത്. എന്നാല്‍ ടിവികെ രണ്ടാമതും അപേക്ഷ സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് കര്‍ശന നിബന്ധനകളോടെ അനുമതി ലഭിച്ചത്.

Tags