ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ ജൂലൈ എട്ടു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

PRAJUL
ജയിൽ സൂപ്രണ്ടിനെ അറിയിച്ചാൽ മതിയെന്ന് മജിസ്ട്രേറ്റ്

ബംഗളൂരു: ലൈംഗികാതിക്രമ കേസ് പ്രതി മുൻ എം.പി. പ്രജ്വൽ രേവണ്ണയെ ശനിയാഴ്ച കോടതി ജൂലൈ എട്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് പ്രതി കഴിയുക. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ
പ്രവേശിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അക്കാര്യം ജയിൽ സൂപ്രണ്ടിനെ
അറിയിച്ചാൽ മതിയെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.

Tags