കര്‍ണാടക അധികാര തര്‍ക്കം ; സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി

sonia gandhi
sonia gandhi

ഡിസംബര്‍ 14നോ 15 നോ നേതൃത്വം വീണ്ടും യോഗം ചേരും. 

കര്‍ണാടകയില്‍ അധികാര തര്‍ക്കം തുടരുന്നതിനിടെ, പ്രശ്‌നം പരിഹരിക്കാന്‍ സോണിയാ ഗാന്ധി നേരിട്ടിറങ്ങി. ശനിയാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. 

മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു. ഡിസംബര്‍ 14നോ 15 നോ നേതൃത്വം വീണ്ടും യോഗം ചേരും. 

tRootC1469263">


ഡിസംബര്‍ 14 ദില്ലിയിലെ രാംലീല മൈതാനത്ത് നടക്കുന്ന 'വോട്ട് മോഷണ'ത്തിനെതിരെയുള്ള കോണ്‍ഗ്രസ് മെഗാ റാലിക്ക് ശേഷം നേതാക്കള്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അടുത്ത യോഗം വരെ സര്‍ക്കാരിനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതാവ് പറഞ്ഞു.

Tags