ക്ലാസെടുക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അധ്യാപകനെ കുത്തി കൊലപ്പെടുത്തി

murder

അസാമില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു. ശിവസാഗര്‍ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിങ് അക്കാദമിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.


പ്ലസ് വണ്‍ വിദ്യാര്‍ത്ഥി , അധ്യാപകനായ ആന്ധ്ര പ്രദേശ് സ്വദേശി രാജേഷ് ബാബുവിനെയാണ് കൊന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് കത്തി എവിടെ നിന്നു ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Tags