പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ വഴി ഫോണ്‍ ഹാക്ക് ചെയ്തു ; ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം പങ്കുവച്ച് ഇല്‍ത്തിജ

iltija

പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകളും മാധ്യമ ഉപദേഷ്ടാവുമായ ഇല്‍ത്തിജ മുഫ്തിയുടെ ഫോണ്‍ ഹാക്ക് ചെയ്തതായി ആരോപണം. പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ വഴി ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് ഇല്‍തിജ എക്‌സിലൂടെ ആരോപിച്ചു.

രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കിയ പെഗാസസ് തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് മുന്നറിയിപ്പ് ആപ്പിള്‍ നല്‍കിയെന്നാണ് ഇല്‍തിജ ട്വിറ്ററിലൂടെ അറിയിച്ചത്. ആപ്പിള്‍ അയച്ച മുന്നറിപ്പ് സന്ദേശവും ഇല്‍തിജ പങ്കുവെച്ചു. ബിജെപിയുടെ താല്‍പര്യത്തിനെതിരെ നില്‍ക്കുന്ന വനിതാ നേതാക്കളെ അനാവശ്യമായി പിന്തുടരുകയാണെന്നും എത്രത്തോളം അധഃപതിക്കാന്‍ കഴിയുമെന്നും ഇല്‍ത്തിജ ചോദിച്ചു.

Tags