ട്രിമ്മർ ഓർഡർ ചെയ്ത യുവാവിന് മൂന്ന് തവണയും കിട്ടിയത് തെറ്റായ ഉൽപ്പന്നം ; ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

flipkart
flipkart

ട്രിമ്മർ വാങ്ങാൻ ഓൺലൈനിൽ ഓർഡർ കൊടുത്ത യുവാവിന് മൂന്ന് തവണയും തെറ്റായ ഉൽപ്പന്നം നൽകിയ ഫ്ലിപ്കാർട്ടിന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ 25,000 രൂപ പിഴ ചുമത്തി. പുതുപ്പള്ളി സ്വദേശി സന്ദീപിന്റെ പരാതിയിലാണ് നടപടി.

ട്രിമ്മർ ഓർഡർചെയ്ത സന്ദീപിന് വേറെ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം സൂചിപ്പിച്ച് തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്യുകയും ചെയ്തു. എന്നാൽ രണ്ടാം തവണയും തെറ്റായ ഉൽപ്പന്നമാണ് കിട്ടിയത്. ഇത് സ്വീകരിക്കാതെ വീണ്ടും തിരിച്ചയച്ചു. കൂടാതെ ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതിയും നൽകി.

മൂന്നാം തവണയും ഇത് ആവർത്തിച്ചപ്പോഴാണ് ഇദ്ദേഹം പരാതി നൽകിയത്. ആദ്യം ഫ്ലിപ്കാർട്ടിന് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ പരാതി നൽകിയത്.

കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശനനടപടി സ്വീകരിക്കണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിൽ നിർദേശിച്ചു. പിഴയായി അടയ്ക്കാൻ നിർദേശിച്ച 25,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകും.

Tags