ബലിപെരുന്നാള്‍ ദിനത്തില്‍ സ്വയം ബലിയര്‍പ്പിക്കുന്നെന്ന് കുറിപ്പ് ; യുപിയില്‍ വയോധികന്‍ ജീവനൊടുക്കി


കുടുംബത്തെ അഭിസംബോധനചെയ്ത് സ്വയം ബലിയര്‍പ്പിക്കുന്നുവെന്ന് ഇയാള്‍ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി.
ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സ്വയം കഴുത്തറത്ത് ജീവനൊടുക്കി വയോധികന്‍. ഇഷ് മുഹമ്മദ് എന്ന 60കാരനാണ് ജീവനൊടുക്കിയത്. ബലിപെരുന്നാള്‍ ദിനത്തില്‍ സ്വയം ബലിയര്‍പ്പിക്കുന്നുവെന്ന് കുറിപ്പെഴുതിവെച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തെ അഭിസംബോധനചെയ്ത് സ്വയം ബലിയര്‍പ്പിക്കുന്നുവെന്ന് ഇയാള്‍ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി.
tRootC1469263">ശനിയാഴ്ച ഈദ് നമസ്‌കാരത്തിന് ശേഷം രാവിലെ 10 മണിയോടെയാണ് ഇഷ് മുഹമ്മദ് വീട്ടില്‍ തിരിച്ചെത്തിയത്. ഉടന്‍ തന്നെ സ്വന്തം മുറിയിലേക്കു പോയി. ഒരു മണിക്കൂറിനു ശേഷം നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ വന്നുനോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇഷ് മുഹമ്മദിനെയാണ് കണ്ടതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപത്ത് കത്തിയും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസിന്റെ സഹായത്തോടെ ഇയാളെ ആദ്യം ജില്ലാ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തൂ. അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. മരിച്ചയാള്‍തന്നെയാണ് മുറിവേല്‍പ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. എങ്കിലും അന്വേഷണം തുടരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.