യാത്രക്കാരില്ല; നവകേരള ബസ് സർവീസ് മുടങ്ങി

navakerala

കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാൽ രണ്ട് ദിവസമായി സർവീസ് നടത്താതെ 'നവകേരള' ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ​ഗരുഡ പ്രീമിയം ബസാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ ആളില്ലാത്തതിനാൽ സർവീസ് നിർത്തിയത്.

ഈ ആഴ്ചയിൽ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബുക്കിങ് ഇല്ലാത്തതിനാൽ സർവീസ് ഒഴിവാക്കി. വെള്ളിയാഴ്ചയും അതിനുശേഷവും കോഴിക്കോട്ടുനിന്ന് ബാം​ഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാൽ ബസ് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
 

Tags