ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായി നിതീഷ് കുമാര്‍ തുടരും

nithish

ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടരും. പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് കുമാര്‍ ഝായെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. 

ജെഡിയുവിന്റെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ലോക്‌സഭാ രാജ്യസഭാ എംപിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും 2025 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ബിഹാറിന് പ്രത്യേക കാറ്റഗറി പദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടാനും ധാരണയായി.

Tags