നിര്‍മലാ സീതാരാമന്‍ വീണ്ടും കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും
nirmalasitharaman

നിര്‍മലാ സീതാരാമന്‍ വീണ്ടും കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും.കര്‍ണാടകത്തില്‍നിന്ന് ഒഴിവുവരുന്ന നാല് സീറ്റിലേക്ക്‌ ജൂണ്‍ പത്തിനാണ് തിരഞ്ഞെടുപ്പ്.120 എം.എല്‍.എ.മാരുള്ള ബി.ജെ.പി.ക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിക്കാനാകും.

2016-ല്‍ കര്‍ണാടകത്തില്‍നിന്നുള്ള രാജ്യസഭാ അംഗമായ നിര്‍മലാ സീതാരാമന്റെ കാലാവധി അടുത്ത മാസം അവസാനിക്കും. തമിഴ്‌നാട് സ്വദേശിയായ നിര്‍മലാ സീതാരാമനെ രണ്ടാമതും കര്‍ണാടകത്തില്‍നിന്ന് മത്സരിപ്പിക്കാന്‍ കേന്ദ്രനേതാക്കള്‍ അനുമതി നല്‍കുമെന്നാണ് ബി.ജെ.പി. നേതൃത്വം വ്യക്തമാക്കുന്നത്.

Share this story