രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

court

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍. ഐ.പി.സി., സി.ആര്‍.പി.സി., ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ ചരിത്രമായി. ഐ.പി.സി.ക്കു പകരം ഭാരതീയ ന്യായസംഹിതയും( BNS) സി.ആര്‍.പി.സി.ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും(BNSS) ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധീനിയവുമാണ്(BSA) നിലവില്‍ വന്നത്.

അര്‍ധരാത്രി മുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതും പുതിയ നിയമ പ്രകാരമാണ്. എന്നാല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ പഴയ നിയമപ്രകാരം തന്നെയാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്.

Tags