നീറ്റ്, യുജി പരീക്ഷ പേപ്പര്‍ ക്രമക്കേട് ; മുഖ്യ സൂത്രധാരന്‍ പിടിയില്‍

arrest8

\നീറ്റ്‌യുജി പേപ്പര്‍ ചോര്‍ച്ച കേസിലെ പ്രധാന സൂത്രധാരനെന്ന് പറയപ്പെടുന്ന അമന്‍ സിങ്ങിനെ ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. നീറ്റ് യുജി അന്വേഷണവുമായി ബന്ധപ്പെട്ട് ഏഴാമത്തെ അറസ്റ്റാണിത്. 

ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. കേസില്‍ നേരത്തെ ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം അറസ്റ്റിലായിരുന്നു.

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഗുജറാത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഗോദ്ര, അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ നേരത്തെ പരിശോധന നടത്തിയത്. 

Tags