നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിഷയം; സമരപരിപാടികള്‍ ശക്തമാക്കാന്‍ പ്രതിപക്ഷം

parliament

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. വിഷയത്തില്‍ പ്രഖ്യാപിച്ച സമരപരിപാടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം. 

ഇരുസഭകളിലും മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിര്‍ദ്ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നും അടിയന്തര പ്രമേയത്തിന് ഇരുസഭകളിലും നോട്ടീസ് നല്‍കും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ഇന്നത്തെ അജണ്ട. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകള്‍ ചെയ്യാന്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഉന്നത നേതാക്കള്‍ യോഗം ചേരുന്നുണ്ട്. മറ്റന്നാള്‍ വരെയാണ് നിലവിലെ തീരുമാനം അനുസരിച്ച് ഇരു സഭകളും സമ്മേളിക്കുക.

Tags