നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

neet pg exams

നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പരീക്ഷയ്ക്ക് 12 മണിക്കൂര്‍ മുന്‍പ് ക്രമക്കേടുകള്‍ ഉണ്ടായിയെന്ന സംശയത്തെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു.


പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികളും ഇതിനിടെ പുരോഗമിക്കുകയാണ്. ഗുജറാത്ത് മഹാരാഷ്ട്ര അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

Tags