നീറ്റ് പരീക്ഷ ക്രമക്കേട് ; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

kannur vc placement  supreme court

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൊത്തം 26 ഹര്‍ജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയില്‍ വരിക. 

പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോ എന്നതിലടക്കം പരമോന്നത കോടതി ഇന്ന് വ്യക്തത നല്‍കിയേക്കും. ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെ സോളിസിറ്റര്‍ ജനറലുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തി. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.


 

Tags